Madhura Raja Tamil Trailer Is Out
രാജ കേരളത്തില്‍ മാത്രമല്ല അങ്ങ് തമിഴ്‌നാട്ടിലും ട്രിപ്പിള്‍ സ്‌ട്രോങ്ങ്...കേരളത്തിലെ ഓളം തീരും മുന്‍പേ മധുരരാജ തമിഴിലും അവതരിച്ചിരിക്കുകയാണ്. തമിഴ് മനിതരെ ആകെ ഞെട്ടിച്ചിരിക്കുകയാണ് മധുരരാജയുടെ തമിഴ് ട്രെയിലര്‍. പേരന്‍പിലെ അമുദവനെ അവതരിപ്പിച്ച മമ്മൂക്ക തന്നെയാണോ രാജയായി അവതരിച്ചിരിക്കുന്നത് എന്ന ഞെട്ടലിലാണ് തമിഴ് സിനിമാ പ്രേമികള്‍.പീറ്റര്‍ ഹെയിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രത്തിന്റെ മര്‍മപ്രധാന ഭാഗങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളെല്ലാം കോര്‍ത്തിണക്കി തമിഴിലേക്ക് മൊഴി മാറ്റിയാണ് ചിത്രം എത്തുന്നത്. ഏതായാലും യുട്യൂബില്‍ റിലീസ് ചെയ്ത തമിഴ് ട്രെയിലര്‍ തരംഗമായി മാറിയിരിക്കുകയാണ്